കോ​വി​ഡ് മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ്
Friday, April 16, 2021 12:55 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കോ​വി​ഡ് മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​യി ദി​വ​സം 14,000 പേ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു ജി​ല്ല​യി​ൽ സൗ​ക​ര്യ​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മി​ല്ല എ​ന്നു​റ​പ്പു വ​രു​ത്തു​ന്ന​ത്. യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​തെ കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​കും എ​ന്ന​ത് കൂ​ടു​ത​ൽ രോ​ഗ​പ​ക​ർ​ച്ച​യ്ക്ക് വ​ഴി​വ​യ്ക്കും. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ൽ രൂ​ക്ഷ​വും അ​പ​ക​ട​ക​ര​വും ആ​ണ്. രോ​ഗി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​നും മ​ര​ണം കൂ​ടു​ത​ൽ സം​ഭ​വി​ക്കു​ന്ന​തി​നും ര​ണ്ടാം ത​രം​ഗ​ത്തി​ൽ സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തി​നാ​ൽ രോ​ഗം നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന​ത് വ​ള​രെ​യേ​റെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. മാ​ത്ര​മ​ല്ല രോ​ഗം നേ​ര​ത്തെ ത​ന്നെ ക​ണ്ടു​പി​ടി​ക്കു​ന്ന​തു വ​ഴി ഗു​രു​ത​രം ആ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നും സാ​ധി​ക്കും. രോ​ഗ​ബാ​ധി​ത​രെ ഐ​സൊ​ലേ​റ്റ് ചെ​യ്യു​ക വ​ഴി രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നും സാ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സി​റ്റീ​വാ​കു​ന്ന​വ​രെ​യും ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ​യും വീ​ടു​ക​ളി​ൽ ത​ന്നെ നി​ർ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും സാ​ധി​ക്കും.
കോ​വി​ഡ് -19 രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, കോ​വി​ഡ് -19 രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള ഓ​ട്ടോ ടാ​ക്സി, ബ​സ് ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, ക​ട​ക​ളി​ലും മാ​ളു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ, ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, കോ​വി​ഡ് -19 വാ​ക്സി​നേ​ഷ​നെ​ടു​ക്കാ​ത്ത 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​വ​ർ, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന എ​ല്ലാ രോ​ഗി​ക​ളും, കൂ​ട്ടി​രി​പ്പി​നു പോ​യ​വ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​വ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് ടെ​സ്റ്റി​ന്
വി​ധേ​യ​രാ​ക​ണമെന്ന് ജില്ലാ കളക്ടറും

മ​ല​പ്പു​റം: രോ​ഗ​നി​ർ​ണ​യ ടെ​സ്റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ
ബ്ലോ​ക്കി​ൽ പ്ര​തി​രോ​ധം
ശ​ക്ത​മാ​ക്കും
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശ​ക്ത​മാ​യ കോവിഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​ത​സം​ഘ​ട​നാ നേ​താ​ക്ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രോട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശിക്കും. റം​സാ​ൻ വ്ര​തം കു​ത്തി​വ​യ്പ് എ​ടു​ക്കാ​ൻ ത​ട​സ​മ​ല്ലെ​ന്നും എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
മേ​ലാ​റ്റൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ. ​ബ​ഷീ​ർ വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​ടി മ​നോ​ജ് കു​മാ​ർ, ഗി​രി​ജ ടീ​ച്ച​ർ, അ​സീ​സ് പ​ട്ടി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.