ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Thursday, April 15, 2021 10:03 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​ടാ​ന്പു​ഴ ചെ​ന്പ്ര​ങ്ങോ​ട് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ ശ​ര​ണ്‍ (എ​ട്ട്) ആ​ണ് മ​ര​ച്ച​ത്. കാ​ടാ​ന്പു​ഴ ഭാ​ഗ​ത്തു നി​ന്നു പാ​ങ്ങ് ചേ​ണ്ടി​യി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ടാ​ന്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ക​ടു​ങ്ങ​പു​രം ഭാ​ഗ​ത്തു നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ​ക്കും കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.