രാ​ജി​വ​യ്ക്കാ​ൻ ജ​ലീ​ൽ ധാ​ർ​മി​ക​ത​യെ കൂ​ട്ടു​പി​ടി​ക്ക​രു​ത്: പി.​എം.​എ. സ​ലാം
Wednesday, April 14, 2021 12:11 AM IST
മ​ല​പ്പു​റം: ബ​ന്ധു​നി​യ​മ​ന കേ​സി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കെ.​ടി.​ജ​ലീ​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​ന് ധാ​ർ​മി​ക​ത​യെ കൂ​ട്ടു​പി​ടി​ക്ക​രു​തെ​ന്നു മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം പ​റ​ഞ്ഞു. ജ​ലീ​ൽ രാ​ജി​വ​ച്ച​ത് ധാ​ർ​മി​ക​ത കൊ​ണ്ടോ ഒൗ​ദാ​ര്യം കൊ​ണ്ടോ അ​ല്ലെ​ന്നും ഹൈ​ക്കേ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​കി​ട്ടാ​ത്ത​തു
കാ​ര​ണം കൊ​ണ്ടു മാ​ത്ര​മാ​ണെ​ന്നും പി.​എം.​എ സ​ലാം പ​റ​ഞ്ഞു. ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണ് രാ​ജി​യെ​ങ്കി​ൽ ലോ​കാ​യു​ക്ത​യു​ടെ വി​ധി വ​ന്ന​പ്പോ​ൾ ത​ന്നെ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​ൻ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ് ജ​ലീ​ൽ ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ നി​യ​മ​മ​ന്ത്രി​യും സി​പി​എ​മ്മും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.​
ഗ​വ​ർ​ണ​രും ഹൈ​ക്കോ​ട​തി​യും ത​ള്ളി​ക്ക​ള​ഞ്ഞ പ​രാ​തി​യാ​ണെ​ന്ന് വ​രെ ജ​ലീ​ൽ പ​റ​യു​ക​യും ചെ​യ്ത​താ​ണ്. പി​ന്നീ​ട് ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ സ്റ്റേ ​ല​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ വ​ഴി റി​ട്ട് ഹ​ര​ജി ന​ൽ​കു​ക​യും ചെ​യ്തു. ഹൈ​ക്കോ​ട​തി ഇ​ത് ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക​യോ സ്റ്റേ ​ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. വി​ധി പ​റ​യാ​ൻ മാ​റ്റി​വ​യ്ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്ത​ത്.
സ്റ്റേ ​ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​പ​ക​ടം മ​ണ​ത്ത ജ​ലീ​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ ഉ​പ​ദേ​ശ പ്ര​കാ​രം രാ​ജി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ല്ലെ​ങ്കി​ൽ നാ​ണം കെ​ട്ടു പു​റ​ത്ത് പോ​കേ​ണ്ടി വ​രു​മാ​യി​രു​ന്നു. ഈ ​നാ​ണ​ക്കേ​ടി​നെ മ​റ​യ്ക്കാ​നാ​ണ് ഇ​ന്നോ​ളം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ധാ​ർ​മി​ക​ത​യെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യ​ത് എ.​കെ.​ജി.​സെ​ന്‍റ​റി​ൽ നി​ന്നാ​കു​ന്പോ​ൾ നാ​ണ​ക്കേ​ടൊ​ക്കെ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പി.​എം.​എ.​സ​ലാം പ​റ​ഞ്ഞു.