മ​ഴ​യും കാ​റ്റും; മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Wednesday, April 14, 2021 12:11 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.
റോ​ഡു​ക​ളി​ലേ​ക്കു മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണു ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ കൂ​ടു​ത​ലും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ക​ൽ​ക്കു​ണ്ട്, തു​രു​ന്പോ​ട, കേ​ര​ള എ​സ്റ്റേ​റ്റ്, ചു​ള്ളി​യോ​ട് തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.