ഹ​രീ​ഷി​ന് കാ​രു​ണ്യ​വീ​ടൊ​രു​ക്കി നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക്
Wednesday, April 14, 2021 12:10 AM IST
നി​ല​ന്പൂ​ർ:​ സ​ർ​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞ ഹ​രീ​ഷി​ന് കാ​രു​ണ്യ ഭ​വ​ന​മൊ​രു​ക്കി നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ. ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥ​നാ​യി​ട്ടും സ​ർ​ക്കാ​ർ സ​ഹാ​യം കി​ട്ടാ​തി​രു​ന്ന ഹ​രീ​ഷി​ന് ത​ല​ചാ​യ്ക്കാ​ൻ ഇ​നി കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ലി​ലൊ​രു​ക്കി​യ വീ​ടു​ണ്ട്.
വ​ട​പു​റം ടാ​ണ അ​ങ്ങാ​ടി​ക്ക് സ​മീ​പം പ്ര​വാ​സി​യാ​യ എ​ര​ഞ്ഞി​ക്ക​ൽ ഉ​ണ്ണി ഹ​സ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ നാ​ല് സെ​ന്‍റ് ഭൂ​മി​യി​ൽ നി​ല​ന്പൂ​ർ അ​ർ​ബ​ൻ​ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് വീ​ടൊ​രു​ക്കി​യ​ത്.
അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഹ​രീ​ഷി​ന് സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് 55 ദി​വ​സം കൊ​ണ്ടാ​ണ് വീ​ട് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സി​ഇ​ഒ വെ​ങ്കി​ട​കൃ​ഷ്ണ രാ​മ​സ്വാ​മി, എ​ജി​എ കെ. ​ജ​ബ്ബാ​ർ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, പി.​സി. മോ​ഹ​ൻ​ദാ​സ്, പി.​പി. റ​സാ​ഖ്, അ​ഷ്റ​ഫ് ടാ​ണ, ബാ​ബു എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.