നി​ല​ന്പൂ​ർ ബ​സ്‌​ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മാ​ലി​ന്യം ; സ്ഥ​ലം ഉ​ട​മയ്​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി
Wednesday, April 14, 2021 12:10 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​യ്ക്ക് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി. നി​ല​ന്പൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര കേ​ന്ദ്ര​മാ​യി മാ​റി എ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. വാ​ർ​ത്ത​യു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്നു ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം പ​റ​ഞ്ഞു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ മാ​ലി​ന്യം അ​വി​ടെ നി​ന്നു നീ​ക്കും.
സ്ഥ​ലം ഉ​ട​മ​യു​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഈ ​മാ​സം 17 മു​ത​ൽ ഇ​വി​ടെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ന​ട​ത്തും. ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും നി​ല​ന്പൂ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ത​ങ്ങ​ളു​ടെ ഹോ​ട്ട​ലി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​രം തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ദു​രി​ത​ത്തി​ലാ​ണെ​ന്നു വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.
മു​ന്പു ന​ഗ​ര​സ​ഭ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നു കാ​ണി​ച്ച് ര​ണ്ടു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ ത​ന്നെ രാ​ത്രി​യു​ടെ മ​റ​വി​ൽ ഇ​തു നീ​ക്കം ചെ​യ്ത​ത് പു​ന:​സ്ഥാ​പി​ക്കും. ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം മാ​ലി​ന്യ കൂ​ന്പാ​ര​മാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റ​ഹീം പ​റ​ഞ്ഞു.