കോ​വി​ഡ്: നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച് വ്യാ​പാ​രി സ​മൂ​ഹം
Wednesday, April 14, 2021 12:10 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണം ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഉ​റ​പ്പാ​ക്കി. എ​ഡി​എം ഡോ.​എം.​സി റെ​ജി​ൽ വ്യ​പാ​രി-​വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ട​ക​ൾ രാ​ത്രി ഒ​ൻ​പ​തി​നു അ​ട​യ്ക്കാ​നും മെ​ഗാ​സെ​യി​ൽ, ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ എ​ന്നി​വ ര​ണ്ടു ആ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.
ഹോ​ട്ട​ലു​ക​ളി​ൽ പ​ര​മാ​വ​ധി പാ​ർ​സ​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കും. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ മാ​ത്രം ആ​ളു​ക​ളെ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​നും ധാ​ര​ണ​യാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി എ​സി ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക്് ധ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥാ​പ​ന ഉ​ട​മ ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ സൗ​ക​ര്യം ഒ​രു​ക്കും. വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കു​ക​യും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.