ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്നു
Tuesday, April 13, 2021 1:16 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധം ന​ട​പ്പാ​ക്കാ​നും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന​ത​ല കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 11.30ന് ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.
ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. രാ​ത്രി ഒ​ന്പ​തോ​ടെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ട​ക​ളും അ​ട​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ടെ ച​ട​ങ്ങു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ പാ​ഴ്സ​ൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ മാ​ത്രം ആ​ളു​ക​ളെ അ​നു​വ​ദി​ച്ച് തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ മു​ഖേ​ന കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും.
60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം. ബ​സു​ക​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക​യും നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. ക​ട​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ​ഞ്ചിം​ഗ് പാ​ടി​ല്ല. മെ​ഗാ​സെ​യി​ൽ, ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ എ​ന്നി​വ നി​യ​ന്ത്രി​ക്ക​ണം. അ​ത്യാ​വ​ശ്യ​മാ​യ യോ​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താം. ഇ​ൻ​ഡോ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി നൂ​റു​പേ​രെ​യും ഒൗ​ട്ട് ഡോ​ർ യോ​ഗ​ങ്ങ​ളി​ൽ 200 പേ​രെ​യും മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കൂ. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക​യും രോ​ഗി​ക​ൾ പ​ര​മാ​വ​ധി ഇ-​സ​ഞ്ജീ​വ​നി സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും വേ​ണം. ബീ​ച്ചു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഞ്ച് മ​ണി​ക്ക് ശേ​ഷം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം.
ഉ​ത്സ​വ​ങ്ങ​ൾ മി​ത​മാ​യ രീ​തി​യി​ൽ മാ​ത്രം ആ​ഘോ​ഷി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച​ക്ക​കം ത​ന്നെ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം.
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് നി​ർ​ബ​ന്ധ​മാ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്യ​ണം.