വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്നു
Tuesday, April 13, 2021 1:16 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ത​ത് വാ​ർ​ഡു​ക​ളി​ലെ, ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​ക്ക​ട​വ് ഡി​വി​ഷ​ൻ, ചെ​റു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​വാ​യൂ​ർ വാ​ർ​ഡ് (ജ​ന​റ​ൽ), വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​പ്പി​ലാ​ശേ​രി (ജ​ന​റ​ൽ), ത​ല​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ശേ​റി വെ​സ്റ്റ് (വ​നി​ത) എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ന്ന​ത്.
2021 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ന്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​രെ മാ​ത്ര​മേ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഏ​പ്രി​ൽ 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക​യി​ൽ അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ അ​വ www.lsgelection.kerala.gov.in എ​ന്ന സൈ​റ്റി​ലൂ​ടെ 29 വ​രെ സ​മ​ർ​പ്പി​ക്കാം. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക മെ​യ് 11ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ
പ​രി​ശീ​ല​നം

മ​ല​പ്പു​റം: സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പൊ​ന്നാ​നി കേ​ന്ദ്ര​ത്തി​ൽ (ഐ​സി​എ​സ്ആ​ർ) യു​പി​എ​സ്‌​സി 2022 ൽ ​ന​ട​ത്തു​ന്ന സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.kscsa.org ൽ 30 ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
200 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ആ​ണ്‍കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. പ്ര​വേ​ശ​ന​പ​രീ​ക്ഷ മെ​യ് ഒ​ൻ​പ​തി​ന് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ല​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ന​ട​ക്കും.
ജൂ​ണി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഫോ​ണ്‍: 04942665489, 9287555500,9846715386, 9645988778, 9746007504.