സൗ​ഹൃ​ദ പേ​പ്പ​ർ ക​വ​റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, April 13, 2021 1:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പീ​വീ​സ് സ്കൂ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ പേ​പ്പ​ർ ക​വ​റു​ക​ൾ ന​ൽ​കി. പീ​വീ​സ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പേ​പ്പ​ർ ക​വ​റു​ക​ൾ നി​ർ​മി​ച്ച​ത്. ആ​ളു​ക​ൾ ദി​നം പ്ര​തി എ​ത്തി​ച്ചേ​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യെ പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. നി​ല​വി​ൽ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ പ്ലാ​സ്റ്റി​ക് ഫ്രീ ​സോ​ണാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​കാ​ഴ്ച​പ്പാ​ട് നി​ല​ന്പൂ​രി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു വേ​ണ്ടി​യു​ള്ള പേ​പ്പ​ർ ക​വ​ർ നി​ർ​മാ​ണം.
രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ഇ​ത്ത​രം പേ​പ്പ​ർ ക​വ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​ക്കു വേ​ണ്ടി എ​ൻ​എ​സ്്എ​സ് യൂ​ണി​റ്റ് പേ​പ്പ​ർ ക​വ​റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പേ​പ്പ​ർ ക​വ​റു​ക​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​എം. ആ​ന്‍റ​ണി​യി​ൽ നി​ന്നു നി​ല​ന്പൂ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി ടി.​പി. വി​ജ​യ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉൗ​ർ​മി​ള പ​ദ്മ​നാ​ഭ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ശ്രീ​ജ, പ്രോ​ഗ്രാം ഇ​ൻ ചാ​ർ​ജ് പി.​വി. സി​ന്ധു, ഒ​മ​ർ സാ​ലി​ഹ്, ജി​ല്ലാ ആ​ശു​പ​ത്രി ഹെ​ഡ് ക്ലാ​ർ​ക്ക് ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ നി​ഷാ​ൻ, അ​ർ​ഷ്, നേ​ഹ, സ​ന്ദീ​പ്, ര​സി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.