റം​സാ​നി​ൽ നാ​ൽ​പ്പ​തി​ന പ​രി​പാ​ടി​ക​ളു​മാ​യി മ​അ്ദി​ൻ
Tuesday, April 13, 2021 1:16 AM IST
മ​ല​പ്പു​റം: വി​ശു​ദ്ധ റം​സാ​നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​അ്ദി​ൻ അ​ക്കാ​ഡ​മി​യു​ടെ റം​സാ​ൻ കാ​ന്പ​യി​ൻ. ഹ​രി​ത പ്രോ​ട്ടോ​ക്കോ​ളും കോ​വി​ഡ് മു​ൻ​ക​രു​ത​ലും പാ​ലി​ച്ചു​ള്ള നാ​ൽ​പ​തി​ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കോ​വി​ഡ് മു​ൻ​ക​രു​ത​ലും വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഗ്രാ​ന്‍റ് മ​സ്ജി​ദി​ൽ ഒ​രു ദി​വ​സം ര​ണ്ട് ത​റാ​വീ​ഹ് നി​സ്കാ​ര​ങ്ങ​ൾ ന​ട​ക്കും. ഖു​റാ​ൻ 30 ജു​സ്അ് പൂ​ർ​ത്തി​യാ​ക്കു​ന്ന ഖ​ത്മു​ൽ ഖു​റാ​ൻ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ദി​വ​സ​വും രാ​ത്രി 11.30 ന് ​ന​ട​ക്കു​ന്ന ത​റാ​വീ​ഹ് നി​സ്കാ​രം. ഇ​ത് വി​വി​ധ തു​റ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും.
നോ​ന്പ് ഒ​ന്നു മു​ത​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ നോ​ന്പ് തു​റ വ​രെ പ്ര​മു​ഖ സ​യ്യി​ദന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​അ​ദി​ൻ ഗ്രാ​ന്‍റ് മ​സ്ജി​ദി​ൽ മ​ജ്ലി​സു​ൽ ബ​റ​ക ആ​ത്മീ​യ വേ​ദി സം​ഘ​ടി​പ്പി​ക്കും. ഗ്രാ​ന്‍റ് മ​സ്ജി​ദി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് പ്ര​മു​ഖ ച​രി​ത്ര പ​ണ്ഡി​ത​ൻ അ​ബൂ​ശാ​ക്കി​ർ സു​ലൈ​മാ​ൻ ഫൈ​സി കി​ഴി​ശേ​രി നേ​തൃ​ത്വം ന​ൽ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​അ​ദി​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി, ഉ​മ​ർ മേ​ൽ​മു​റി (ഡ​യ​റ​ക്ട​ർ, മ​അ​ദി​ൻ ഗ്ലോ​ബ​ൽ റി​ലേ​ഷ​ൻ), മു​ഹ​മ്മ​ദ് അ​സ്ര​ത്ത് (മ​അ​ദി​ൻ ഏ​ബ്ൾ വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ), അ​ബ്ദു​ൾ ജ​ലീ​ൽ സ​ഖാ​ഫി ക​ട​ലു​ണ്ടി (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ), സൈ​നു​ദീ​ൻ നി​സാ​മി കു​ന്ദ​മം​ഗ​ലം (പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.