മ​ല​പ്പു​റ​ത്തു 612 പേ​ർ​ക്കു കോ​വി​ഡ്
Tuesday, April 13, 2021 1:16 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 612 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 596 പേ​ർ​ക്കും 15 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ വി​ദേ​ശ രാ​ജ്യ​ത്തു നി​ന്നു ജി​ല്ല​യി​ൽ എ​ത്തി​യ​താ​ണ്.
253 പേ​ർ​ക്കാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ 1,23,870 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.
19,777 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 3,046 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 156 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 113 പേ​രും 82 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 620 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.
കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ് എ​ല്ലാ​വ​രും ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ഹ്വാ​നം ചെ​യ്തു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ അ​ക്കാ​ര്യം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി​യേ​റ്റു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​സ്ഥ പാ​ടി​ല്ല.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.