‘റ​ണ്‍ ഫോ​ർ ഇ​ക്വാ​ലി​റ്റി’ മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Monday, April 12, 2021 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​കാ​രോ​ഗ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യും പെ​രി​ന്ത​ൽ​മ​ണ്ണ എ​ആ​ർ​എം​സി ഏ​ജീസ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി റ​ണ്‍ ഫോ​ർ ഇ​ക്വാ​ലി​റ്റി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​രു​നൂ​റി​ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ര​ത്ത​ണി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റ് യു. ​അ​ബ്ദു​ൾ ക​രീം നി​ർ​വ​ഹി​ച്ചു.
മൂ​ന്നു കാ​റ്റ​ഗ​റി​യാ​യി ന​ട​ന്ന മാ​ര​ത്ത​ണി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ റ​ണ്ണേ​ഴ്സ് ക്ല​ബി​ന്‍റെ ഷി​ബി​ൻ ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ബി​ലി റ​ണ്ണേ​ഴ്സ് ക്ല​ബി​ലെ ആ​ർ​ദ്ര, നേ​ഹ ഫാ​ത്തി​മ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വെ​റ്റ​റ​ന്‍റ്സ് കാ​റ്റ​ഗ​റി​യി​ൽ എ​സ്ഒ​പി ക്ല​ബ് അം​ഗം ഇ. ​മു​ഹ​മ്മ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും കാ​ഷ് അ​വാ​ർ​ഡും പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ കൈ​മാ​റി. ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കു​ഞ്ഞു​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​എം​എ ജി​ല്ലാ ചെ​യ​ർ​മാ​നും ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും പോ​ഗ്സ് സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൾ വ​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ജീ​തേ​ന്ദ്ര ബെ​ഹ്റ, സു​ധാ​ക​ർ ക​ണ്‍​മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.