രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
Monday, April 12, 2021 12:47 AM IST
ക​രു​വാ​ര​കു​ണ്ട്: ലോ​ക ഹോ​മി​യോ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ആ​യു​ഷ്മാ​ൻ ഭ​വ ക്ലി​നി​ക്കും ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യും ചേ​ർ​ന്നു ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. മ​രു​തു​ങ്ങ​ലി​ൽ ന​ട​ന്ന സൗ​ജ​ന്യ ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹോ​മി​യോ​പ​തി​യു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യ​ത്.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി മ​രു​ന്നും വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ന​സ്രീ​ൻ മൂ​സ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ടി.​കെ.​ഉ​മ്മ​ർ, ഷീ​ന ജി​ൽ​സ്, അം​ഗം നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, സാ​ദി​ഖ് പ​റ​ന്പി​ൽ, ജീ​ന സി​റി​ൻ, പ്ര​ജി​ഷ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക്യാ​ന്പി​ന് ഡോ​ക്ട​ർ റ​ഹ്മാ​ൻ പു​ലാ​പ​റ്റ, ഡോ​ക്ട​ർ കെ.​ജി.​ശ്രീ​ചി​ത്ര, ഡോ​.അ​നൂ​പ്, ഡോ​.ജൗ​ഹ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.