മ​ഞ്ചേ​രി​യി​ൽ മൂ​ന്നു നി​ല വീ​ടി​നു തീ​പി​ടി​ച്ചു
Monday, April 12, 2021 12:47 AM IST
മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ൽ മൂ​ന്നു​നി​ല വീ​ടി​നു തീ ​പി​ടി​ച്ചു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. കോ​ർ​ട്ട് റോ​ഡി​ൽ ചേ​ലാ​സ് ടെ​ക്സ്റ്റൈ​ൽ​സി​നു പി​റ​കി​ൽ ശാ​ന്തി നി​വാ​സി​ൽ ല​ക്ഷ്മ​ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴു മ​ണി​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ട​ായ​ത്.
സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യ​താ​യി​രു​ന്നു . മു​റി​ക്കു​ള്ളി​ൽ നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സോ​ഫാ ​സെ​റ്റി, കൂ​ള​ർ തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും സീ​ലിം​ഗ്, ചു​മ​രു​ക​ൾ, ജ​ന​ലു​ക​ൾ, വാ​തി​ലു​ക​ൾ മു​ത​ലാ​യ​വ ഭാ​ഗി​ക​മാ​യി ന​ശി​ക്കു​ക​യും ചെ​യ്തു.
മ​ഞ്ചേ​രി അ​ഗ്നി​ശ​മ​ന സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​
സ​ർ പി.പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.