ഫാ.റോ​യി വ​ലി​യ​പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​തജൂ​ബി​ലി​ക്ക് തു​ട​ക്ക​മാ​യി
Monday, April 12, 2021 12:46 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മ​ല​പ്പു​റം ജി​ല്ലാ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യും നി​ല​ന്പൂ​ർ ജോ​സ് ഗി​രി ദേ​വാ​ല​യ വി​കാ​രി​യുമാ​യ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി.
1997 ഏ​പ്രി​ൽ പ​തി​നൊ​ന്നി​ന് ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യി​ൽ നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച ഫാ. ​റോ​യി ത​ന്‍റെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്.
ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യ​ത്. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ജൂ​ബി​ലി നാ​ളം തെ​ളി​യി​ച്ചു ഉ​ദ്്ഘാ​ട​ന​ക​ർ​മം ന​ട​ന്നു.
ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഒ​രു നി​ർ​ധ​ന കു​ടു​ബ​ത്തി​നു സ്ഥ​ല​വും വീ​ടും ന​ൽ​കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.