വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ
Monday, April 12, 2021 12:46 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍ററി​ൽ അ​ഞ്ച് മു​ത​ൽ പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​വ​ധി​ക്കാല പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.
അ​ന്പ​തു ശ​ത​മാ​നം ഫീ​സ് ഇ​ള​വു​ക​ളോ​ടെ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലേ​ക്കു കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കും. ഐ.​ടി.പ്ല​സ്, ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ, ഡി​ടി​പി, കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ്, വെ​ബ് ഡി​സൈ​നിം​ഗ്, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ കം​പ്യൂ​ട്ട​റ​ധി​ഷ്ടി​ത കോ​ഴ്സു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം.
പ്ര​വേ​ശ​ന​ത്തി​നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെന്‍റർ, താ​ണി​ക്ക​ൽ, കോ​ഡൂ​ർ പി.​ഒ. ഫോ​ണ്‍: 0483 2868518