നാ​ടു​കാ​ണി ചു​രം ശു​ചീ​ക​രി​ച്ചു
Monday, April 12, 2021 12:46 AM IST
എ​ട​ക്ക​ര: എ​സ്കെ​എ​സ്എ​ഫ് സ​ന്ന​ദ്ധ വി​ഭാ​ഗം വി​ഖാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ടു​കാ​ണി ചു​രം ശു​ചീ​ക​രി​ച്ചു. കേ​ര​ള അ​തി​ർ​ത്തി മു​ത​ൽ വ​ഴി​ക്ക​ട​വ് ആ​ന​മ​റി വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി​യ​ത്. ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് ക​വ​ർ, പ്ലാ​സ്റ്റി​ക്ക് കു​പ്പി തു​ട​ങ്ങി​യ​വ ഏ​ക​ദേ​ശം 60 ലേ​റെ ചാ​ക്കു​ക​ളി​ലാ​ക്കി വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ചു. എ​ട​ക്ക​ര മേ​ഖ​ല​യി​ലെ വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം, നാ​രോ​ക്കാ​വ്, കു​റു​ന്പ​ല​ങ്ങോ​ട്്, പോ​ത്തു​ക​ൽ ക്ല​സ്റ്റ​റു​ക​ളി​ൽ നി​ന്നാ​യി എ​ഴു​പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം അ​തി​ർ​ത്തി​യി​ൽ നി​ർ​വ​ഹി​ച്ചു. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് റ​ജി ക​ണ്ട​ത്തി​ൽ, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.