നാ​ടു​കാ​ണി ചു​രം ശു​ചീ​ക​ര​ണം ഇ​ന്ന്
Sunday, April 11, 2021 12:28 AM IST
എ​ട​ക്ക​ര: എ​സ്കെ​സ്എ​സ്എ​ഫ് സ​ന്ന​ദ്ധ വി​ഭാ​ഗം വി​ഖാ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് നാ​ടു​കാ​ണി ചു​രം ശു​ചീ​ക​രി​ക്കും. കേ​ര​ള അ​തി​ർ​ത്തി മു​ത​ൽ വ​ഴി​ക്ക​ട​വ് വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ശു​ചീ​ക​രി​ക്കു​ക.

എ​ട​ക്ക​ര മേ​ഖ​ല​യി​ലെ വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം, നാ​രോ​ക്കാ​വ്, കു​റു​ന്പ​ലം​ങ്ങോ​ട്, പോ​ത്തു​ക​ൽ ക്ല​സ്റ്റ​റു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ണ്ട​ത്തി​ൽ റെ​ജി, എ​സ്കെഎ​സ്എ​സ്എ​ഫ് മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഫൈ​സി മ​ണി​മൂ​ളി, ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി നാ​സ​ർ മാ​സ്റ്റ​ർ ക​രു​ളാ​യി, മു​ഹ​മ്മ​ദ് ദാ​രി​മി മു​ണ്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.