കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വി​ന് വാ​ഹ​ന​ം കൈ​മാ​റി
Sunday, April 11, 2021 12:28 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ഏ​രി​യ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കാ​പ്പ) കാ​രു​ണ്യ​ത്തി​ൽ കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വി​ന് മൂ​ന്നാ​മ​ത്തെ വാ​ഹ​ന​വും കൈ​മാ​റി. കാ​പ്പ റി​യാ​ദ് ക​മ്മി​റ്റി​യാ​ണ് ഹോം ​കെ​യ​ർ സേ​വ​ന​ത്തി​നു​ള്ള മൂ​ന്നാ​മ​ത്തെ വാ​ഹ​നം എ​ത്തി​ച്ച​ത്. കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വി​ന്‍റെ നി​ല​വി​ലു​ള്ള മൂ​ന്ന് ഹോം ​കെ​യ​ർ വാ​ഹ​ന​ങ്ങ​ളും കാ​പ്പ എ​ന്ന പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഭാ​വ​ന ചെ​യ്ത​താ​ണ്. കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വ് ബി​ൽ​ഡിം​ഗി​നും മ​റ്റു ദൈ​നം ദി​ന ചി​ല​വു​ക​ൾ​ക്കും കാ​പ്പ​യു​ടെ സ​ഹാ​യം വ​ള​രെ വ​ലു​താ​ണെ​ന്ന് മു​ൻ കാ​പ്പ ഭാ​ര​വാ​ഹി​യും പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​നു​മാ​യ നൂ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.

ഇ​തി​ന് സ​ഹാ​യി​ച്ച എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി​യും പ​റ​ഞ്ഞു. കാ​പ്പാ പ്ര​തി​നി​ധി മൊ​യ്തീ​ൻ കു​ട്ടി കാ​ര​ക്കാ​ട​ൻ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും രേ​ഖ​യും കൈ​മാ​റി.​ താ​ക്കോ​ൽ​ദാ​നച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും, ഭാ​ര​വാ​ഹി​ക​ൾ​ക്കും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

പ്ര​മു​ഖ മോ​ട്ടി​വേ​റ്റ​ർ എം.​എ.​റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ന്ന​ത്.
ച​ട​ങ്ങി​ൽ കെ.​ടി.​നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഗോ​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്പി​ച്ചി ബീ​വി, കെ.​കെ.​ഹം​സ, എ​റ​ന്പ​ത്ത് അ​ശ്റ​ഫ്, വി.​ടി.​റാ​ഫി, എ​റ​ന്പ​ത്ത് ക​രിം, ശി​ഹാ​ബ് കു​ട്ട​ശ്ശേ​രി, ശം​സു​മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.