ഡെ​ങ്കി​പ്പ​നി: തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് ബോ​ധ​വ​ത്​ക​ര​ണം ന​ൽ​കി
Sunday, April 11, 2021 12:27 AM IST
ക​രു​വാ​ര​കു​ണ്ട്:​ ഡെങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തോ​ട്ടം ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തോ​ട്ടം ഉ​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി തോ​ട്ടം ഉ​ട​മ​ക​ൾ സ​ഹ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പു ല​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​ഞ്ജു കെ.​നാ​യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, സ്മി​ത അ​നി​ൽ​കു​മാ​ർ, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.