ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, April 11, 2021 12:26 AM IST
തു​വ്വൂ​ർ: തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ഷ്ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യും വേ​ൾ​ഡ് ഇ​ന്ന​ർ വി​ഷ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.​തു​വ്വൂ​ർ ടൗ​ണി​ന് സ​മീ​പം ന​ട​ന്ന ക്യാ​ന്പ് ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​.ഒ.​ഫ​സ​ൽ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​പ്രി​ൽ 10 ലോ​ക ഹോ​മി​യോ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ഷ്ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യും, വേ​ൾ​ഡ് ഇ​ന്ന​ർ വി​ഷ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് തു​വ്വൂ​രി​ലു​ള്ള​വ​ർ​ക്കാ​യി ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യ​ത്. ദി ​ഇ​ൻ​സ്റ്റി​ട്യു​ഷ​ൻ ഓ​ഫ് ഹോ​മി​യോ പ​ത്സ് കേ​ര​ള, ജെ​സി​ഐ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​ന്പ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് ഇ​ന്ന​ർ വി​ഷ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി.​സാ​ബി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, എ.​പി.​മൊ​യ്തീ​ൻ കു​ട്ടി, കെ.​സു​ബൈ​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ ന​ട​ന്ന ക്യാ​ന്പി​ൽ നൂ​റോ​ളം പേ​ർ ചി​കി​ൽ​സ തേ​ടി​യെ​ത്തി.