പ്ര​ക​ട​ന​പ​ത്രി​കയോട് നീ​തി പു​ല​ർ​ത്ത​ണ​മെ​ന്ന്
Sunday, April 11, 2021 12:26 AM IST
മ​ഞ്ചേ​രി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​രി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ർ പ്ര​ക​ട​ന​പ​ത്രി​ക​യോ​ട് നീ​തി പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​തി​വാ​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ത്രി​യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി മ​ഞ്ചേ​രി​യി​ൽ കെഎ​സ്്ആ​ർ​ടി​സി ഡി​പ്പോ, ജ​ന​റ​ൽ ആ​ശു​പ​ത്രി, ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ്, റ​വ​ന്യൂ ട​വ​ർ, ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ വീ​തി​യു​ള്ള പാ​ത​ക​ൾ തു​ട​ങ്ങി അ​ന്പ​തി​ൽ​പ​രം വാ​ഗ്ദാ​ന​ങ്ങ​ൾ, സ്ഥാ​നാ​ർ​ത്ഥി​ക​ൾ, വോ​ർ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ജ​യി​ക്കു​ന്ന​യാ​ൾ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​മു​ഹ​മ്മ​ദ്, പി.​സി.​അ​ബ്ദു​ള്ള, ടി.​കെ.ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.