ചാ​ലി​യാ​ർ-​കു​തി​ര​പ്പു​ഴ സം​ഗ​മ​സ്ഥലത്ത് പു​തി​യ ടൂ​റി​സം പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു
Sunday, April 11, 2021 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ചാ​ലി​യാ​റും കു​തി​ര​പ്പു​ഴ​യും സം​ഗ​മി​ക്കു​ന്നി​ട​ത്ത് വ​നം​വ​കു​പ്പ് പു​തി​യ ടൂ​റി​സം പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. മു​ള​കൊ​ണ്ടു​ള്ള ച​ങ്ങാ​ട​മു​ണ്ടാ​ക്കി അ​തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി. ഈ ​മാ​സം ത​ന്നെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​നു കീ​ഴി​ലെ ക​നോ​ലി പ്ലോ​ട്ടി​നോ​ട് ചേ​ർ​ന്നാ​ണ് ചാ​ലി​യാ​ർ-​കു​തി​ര​പ്പു​ഴ സം​ഗ​മ​സ്ഥാ​ന​വും ഉ​ള്ള​ത്. ക​നോ​ലി​യി​ലേ​ക്ക് വ​രു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് തൂ​ക്കു​പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​നോ​ലി​യി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തും. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ന്പ​നി​യു​മാ​യി ക​രാ​റു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ജ​ങ്കാ​ർ യാ​ത്ര ദീ​ർ​ഘ​നാ​ളു​ണ്ടാ​വും. ഈ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ച​ങ്ങാ​ട യാ​ത്ര​കൂ​ടി ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​നാ​കും. ച​ങ്ങാ​ടം നേ​ര​ത്തെ നി​ർ​മി​ച്ച​തു​പ​യോ​ഗി​ക്കും. പു​ഴ​യി​ലേ​ക്കി​റ​ങ്ങാ​നു​ള്ള പ​ടി​ക​ളു​ടെ നി​ർ​മാ​ണം, ല​ഘു​ഭ​ക്ഷ​ണ കേ​ന്ദ്രം, സ​ഞ്ചാ​രി​ക​ൾ​ക്കി​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം, ചി​ത്ര​ശ​ല​ഭ പാ​ർ​ക്ക് എ​ന്നി​വ കൂ​ടി ത​യാ​റാ​ക്കും. അ​തോ​ടെ നി​ല​ന്പൂ​രി​ലെ മി​ക​ച്ച​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി ക​നോ​ലി പ്ലോ​ട്ടി​നെ​യും ചാ​ലി​യാ​ർ സം​ഗ​മ കേ​ന്ദ്ര​ത്തേ​യും മാ​റ്റാ​നാ​ണ് പ​ദ്ധ​തി.