പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും അ​ങ്ങാ​ടി​പ്പു​റ​ത്തും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് 12 മു​ത​ൽ
Saturday, April 10, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും അ​ങ്ങാ​ടി​പ്പു​റ​ത്തും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​നു തു​ട​ക്ക​മാ​കു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ഒ​രു വാ​ർ​ഡി​ൽ നി​ന്നു നൂ​റു​പേ​ർ വീ​തം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാം.
12ന് ​വാ​ർ​ഡ് 32, 34 മ​ണ്ടോ​ടി സ്കൂ​ൾ, 13ന് 1, 2, 3 ​മാ​ന​ത്തു​മം​ഗ​ലം എ​ൽ​പി സ്കൂ​ൾ, 15ന് 27, 28 ​കാ​ദ​ർ​മൊ​ല്ല സ്കൂ​ൾ, 16ന് 16, 19, 20 ​ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ര​വി​മം​ഗ​ലം, 17ന് 24, 25 ​കെ.​സി ഓ​ഡി​റ്റോ​റി​യം, 19ന് 5, 31 ​സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ൾ, 20ന് 13, 14 ​പാ​താ​യ്ക്ക​ര എ​ൽ​പി സ്കൂ​ൾ, 22ന് 4, 33 ​ജി​എം​എ​ൽ​പി സ്്കൂ​ൾ ക​ക്കൂ​ത്ത്, 23ന് 10, 11, 12 ​പ​ഞ്ച​മ സ്കൂ​ൾ, 24ന് 23, 22 ​ക​ള​ത്തി​ല​ക്ക​ര എ​എം​യു​പി സ്കൂ​ൾ, 26ന് ​ആ​റ്, ഒ​ന്പ​ത്, ഐ​എ​സ്എ​സ് സ്്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ, 27ന് 29, 30 ​പി​കെഎം സ്കൂ​ൾ, 29ന് 17, 18 ​മ​ണ്ണേ​ങ്ക​ഴാ​യ മ​ദ്ര​സ, 30ന് 15, 26 ​കോ​വി​ല​കം​പ​ടി മ​ദ്ര​സ, മെ​യ് മൂ​ന്നി​നു ഏ​ഴ്, എ​ട്ട് പൊ​ന്ന്യാം​കു​ർ​ശി നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ, നാ​ലി​ന് 21, 24 കു​ന്ന​പ്പ​ള്ളി വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ക്യാ​ന്പ്.
അ​ങ്ങാ​ടി​പ്പു​റ​ത്തു നാ​രാ​യ​ണ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ലാ​ണ് വീ​ണ്ടും ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. 12നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. ക്യാ​ന്പി​ൻ വ​രു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ൽ
ര​ജി​സ്റ്റ​ർ ചെ​യ്തും ക്യാ​ന്പി​ൽപ​ങ്കെ​ടു​ക്കാം.
https://selfregistration.cowin.gov.in/ ഫോ​ണ്‍: 9539038937