‘സ്നേ​ഹ​തീ​രം’ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Saturday, April 10, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന നാ​ലാ​മ​ത് സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം ന​ട​ന്നു. ഇ​തോ​ടൊ​പ്പം ഭി​ന്ന​ശേ​ഷി- പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളു​ടെ സം​ഗ​മ​വും നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണ​വും ര​ക്ത​ദാ​ന ക്യാ​ന്പും ഏ​ലം​കു​ളം സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റ​ഹ്മാ​ൻ ഏ​ലം​കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം.ദേ​വ​സ്യ ഏ​ലം​കു​ളം പാ​ല​ത്തോ​ളി​ലെ കു​ടും​ബ​ത്തി​നു കൈ​മാ​റി.
ബി​ഡി​കെ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ഏ​ലം​കു​ളം പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഫൗ​സി​യ മു​സ്ത​ഫ ഉ​ദ്്ഘാ​ട​നം ചെ​യ്തു. റം​സാ​ൻ ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​രും ഹ​ന സ​ലീ​മും ചേ​ർ​ന്ന് അ​ബ്ദു​ൾ അ​സീ​സ് ഫൈ​സി​ക്ക് കൈ​മാ​റി. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തെ സ​ലീം ബാ​ബു, കു​റ്റീ​രി മാ​നു​പ്പ, ഡോ.​കൊ​ച്ചു എ​സ്. മ​ണി, എ​കെ​ഡ​ബ്ലി​യു​ആ​ർ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലീം കി​ഴി​ശേ​രി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നാ​യ വി​ജീ​ഷ് കു​ട്ട​ൻ, ഡോ. ​യ​ഹി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഡി​വൈ​എ​സ്പി കെ.​എം.ദേ​വ​സ്യ​യെ സ​ലീം കോ​ട​ത്തൂ​രും ഹ​ന സ​ലീ​മും സ്നേ​ഹ​തീ​രം ചെ​യ​ർ​മാ​ൻ റ​ഹ്മാ​ൻ ഏ​ലം​കു​ള​വും ചേ​ർ​ന്ന് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
ഹ​ന സ​ലീ​മി​നു​ള്ള ഉ​പ​ഹാ​രം റ​ഹ്മാ​ൻ ഏ​ലം​കു​ളം കൈ​മാ​റി. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ബി​എം​എ​സ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഡോ. ​കെ.​ടി.ലീ​ന​യ്ക്കു​ള്ള ഉ​പ​ഹാ​രം ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​കൊ​ച്ചു എ​സ്. മ​ണി കൈ​മാ​റി.
ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ പ്ര​സം​ഗി​ച്ചു. സ്നേ​ഹ തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ​ംഗം അ​ബൂ​ബ​ക്ക​ർ ത​ണ​ൽ ന​ന്ദി പ​റ​ഞ്ഞു.
ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 500 കു​ടും​ബ​ങ്ങ​ളി​ലേ​ക്കു റ​ഹ്മാ​ൻ ഏ​ലം​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റം​സാ​ൻ കി​റ്റ് വി​ത​ര​ണം.