ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, April 10, 2021 12:50 AM IST
മ​ഞ്ചേ​രി: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ക​ഞ്ചാ​വ് സ​ഹി​തം അ​റ​സ്റ്റി​ലാ​യി. മ​ഞ്ചേ​രി മാ​രി​യാ​ട് മേ​ലേ​മു​ക്ക് വ​ട​ക്കു​വീ​ട്ടി​ൽ ഉ​മ്മ​ർ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും എ​ക്സൈ​സ് ഇന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പൂ​ക്കോ​ട്ടൂ​ർ ചീ​നി​ക്ക​ലി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു 1.31 കി​ലോ ക​ഞ്ചാ​വ്, ത്രാ​സ്, പാ​ക്കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, 50 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ, 1,04,410 രൂ​പ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ നി​ഗീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ടി. ​ഷി​ജു​മോ​ൻ, മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ടി.ഹ​ഷീ​ക്, ജി​ഷി​ൽ നാ​യ​ർ, ഷ​ബീ​റ​ലി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രോ​ഹി​ണി, ഡ്രൈ​വ​ർ ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള നി​ല​ന്പൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.