കോ​വി​ഡ് വ്യാ​പ​നം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം
Friday, April 9, 2021 1:18 AM IST
നി​ല​ന്പൂ​ർ: മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രാ​ൻ കാ​ര​ണം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റേ​യും വീ​ഴ്ച​യെ​ന്നു ആ​ക്ഷേ​പം. നേ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് വ​ലി​യ ജാ​ഗ്ര​ത​യാ​ണ് കാ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ൽ മാ​സ​ങ്ങ​ളാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പോ പോ​ലീ​സോ മ​റ്റു നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഫ​ലം നാ​ടെ​ങ്ങും രോ​ഗം വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു.
വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും മ​റ്റും പ​ങ്കെ​ടു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​ജ​നം അ​തു കാ​ര്യ​മാ​ക്കു​ന്നി​ല്ല. മു​ന്പ് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ർ​ശ​ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പോ​ലീ​സ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഇ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഇ​തി​നു പ്ര​ധാ​ന​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ്.
ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത വി​വാ​ഹം ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത വി​വാ​ഹ​ങ്ങ​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ന്നു വ​രു​ന്നു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കും വി​വാ​ഹം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ നൂ​റു പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വെ​ന്നു ഉ​റ​പ്പു ന​ൽ​കു​ന്ന ക​ത്തു​ക​ൾ ന​ൽ​കാ​റു​ണ്ട്. നൂ​റു പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല. അ​ഥ​വാ അ​ങ്ങ​നെ ക​ണ്ടെ​ത്തി​യാ​ൽ ത​ന്നെ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നു​മി​ല്ല. പോ​ലീ​സും മു​ന്പ​ത്തെ ജാ​ഗ്ര​ത കൈ​വി​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മേ​ഖ​ല​യി​ൽ ഒ​രി​ട​ത്തു​പോ​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​താ​യി കേ​സി​ല്ല. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്പോ​ൾ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു മ​ടി​ക്കു​ന്ന​തെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. അ​തേ സ​മ​യം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ഞ്ഞു​പോ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.