പ്ര​സ​ന്‍റേഷ​ൻ സ്കൂ​ളി​ൽ അ​ട​ൽ ലാ​ബ് സ​ജ്ജ​മാ​യി
Friday, April 9, 2021 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശാ​സ്ത്ര രം​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സന്‍റേ​ഷ​ൻ സ്കൂ​ളി​ലേ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് അ​നു​വ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​തി ആ​യോ​ഗ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് സ്കൂ​ളി​ലേ​ക്കു അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് അ​നു​വ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​തി​യ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​ഠി​ക്കാ​നും പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​നും സാ​ങ്കേ​തി​ക​രം​ഗ​ത്ത് സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മാ​ക്കി നീ​തി ആ​യോ​ഗ് അ​ട​ൽ ഇ​ന്നോ​വേ​ഷ​ൻ മി​ഷ​ൻ ആ​ണ് അ​ട​ൽ ലാ​ബ് ന​ട​പ്പാ​ക്കു​ന്ന​ത്. ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​വ​ര​സാ​ങ്കേ​തി​ക രം​ഗം ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളി​ലൂ​ടെ കു​തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ഇ​ത്ത​രം ലാ​ബു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സേ​ക്ര​ഡ് ഹാ​ർ​ട്ട്സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​തോ​മ​സ് ച​ക്കാ​ല​ക്ക​ൽ അ​നു​ഗ്ര​ഹം നേ​ർ​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ തെ​ര​സീ​ന ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന, ദേ​ശീ​യ അ​ത്‌ലറ്റി​ക്സ് ഗെ​യിം​സ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭ​യ്മോ​ഹ​ന​ൻ, കെ. ​ആ​ർ​ദ്ര, നേ​ഹ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കു എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി.
വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​ക ഉ​പ​ഹാ​ര​മാ​യി പി​ടി​എ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റുക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ജി​സ മ​രി​യ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക നി​ത്യ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍​റ്് ശി​ഹാ​ബ് ആ​ലി​ക്ക​ൽ, ഫാ. ​തോ​മ​സ് ച​ക്കാ​ല​ക്ക​ൽ, ഇ. ​സീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഐ​ജ​ൻ ഇ​ന്നോ​വേ​ഷ​ന്‍റെ
നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​സ​​ന്‍റേഷ​ൻ സ്കൂ​ളി​ൽ അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഒ​രു​ക്കി​യ​ത്.