ഓ​ടു​ന്ന​തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ചു
Friday, April 9, 2021 1:17 AM IST
നി​ല​ന്പൂ​ർ: മു​ക്ക​ട്ട ഡി​പ്പോ​യ്ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞു നി​ല​ന്പൂ​രി​ൽ നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തേ​ൾ​പ്പാ​റ വി​ന​യ​കു​മാ​ർ എ​സ്റ്റേ​റ്റി​ലെ ഫാ.സ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ.
നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്ക് ര​ണ്ടു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ഡ്രൈ​വ​ർ കാ​റോ​ടി​ച്ചു വ​ര​വേ ഡി​പ്പോ ക​യ​റ്റ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​രാ​ണ് തീ​പി​ടി​ച്ച​ത് ക​ണ്ട​ത്. ഉ​ട​ൻ കാ​റി​ലു​ള്ള​വ​രെ അ​റി​യി​ച്ച​തി​നാ​ൽ അ​വ​ർ ചാ​ടി​യി​റ​ങ്ങി. വാ​ഹ​നം അ​ൻ​പ​ത് മീ​റ്റ​റോ​ളം പി​റ​കോ​ട്ടു നീ​ങ്ങി റോ​ഡ​രി​കി​ൽ ഇ​ടി​ച്ചു നി​ന്നു.
ഉ​ട​ൻ നാ​ട്ടു​കാ​ർ ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലേ​ക്കു ’ബീ​റ്റ് ഡ്യൂ​ട്ടി’​ക്ക് പോ​യ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ആ ​സ​മ​യം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ൽ ബു​ള്ള​റ്റി​ലെ ’വാ​ട്ട​ർ മി​സ്റ്റ്’ എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.
നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​യൂ​സ​ഫ​ലി ഫ​യ​ർ ആ​ൻ​ഡ്് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി. ​അ​ബ്ദു​ൾ മു​നീ​ർ, കെ. ​ര​മേ​ശ്, കെ.​പി. അ​മീ​റു​ദീ​ൻ, ടി.​കെ. നി​ഷാ​ന്ത്, കെ. ​അ​ഫ്സ​ൽ, വൈ.​പി.ശ​റ​ഫു​ദീ​ൻ, എ​സ്.സ​ന​ന്ത്, കെ.മ​നേ​ഷ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ കെ.ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​മ്മി വി​ൻ​സെ​ന്‍റ് എ​ന്നി​വ​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.