രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു; മ​ല​പ്പു​റ​ത്തു 359 പേ​ർ​ക്കു കോ​വി​ഡ്
Friday, April 9, 2021 1:17 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 359 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഉ​റ​വി​ട​മ​റി​യാ​തെ പ​ത്തു പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 343 പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടാ​തെ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
249 പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​താ​യ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,22,742 ആ​യി. 18,276 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,931 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 117 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററു​ക​ളി​ൽ 79 പേ​രും 62 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററുക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍ററുക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 613 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. ഫോ​ണ്‍: 0483 2737858, 2737857, 2733251, 2733252, 2733253.