മാ​ല​മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, March 9, 2021 12:06 AM IST
മ​ഞ്ചേ​രി: മാ​ല​മോ​ഷ്ടാ​ക്ക​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ മാ​ടം​പി​ള്ളി മ​ട​വ​ന സി​ദ്ദി​ഖ് (46), മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് മോ​ഴ​ക്ക​ൽ പ​ട്ടാ​ണി അ​ബ്ദു​ൾ അ​സീ​സ് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം വെ​സ്റ്റ് കോ​ഡൂ​രി​ലെ യു​വ​തി​യു​ടെ ര​ണ്ടു​പ​വ​ൻ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. മോ​ഷ്ടി​ച്ച മാ​ല​യും മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​ങ്ക​ര പാ​ല​പ്പ​റ്റ​യി​ൽ നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്ക് വ്യാ​ജ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.
2021 മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ബാ​ങ്കി​ൽ പോ​യി വീ​ട്ടി​ലേ​ക്കു ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​രി​കി​ൽ വി​ലാ​സം ചോ​ദി​ക്കാ​നെ​ന്ന രീ​തി​യി​ൽ ബൈ​ക്ക് നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ അ​സീ​സി​നു പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി അ​ന്പ​ല​മോ​ഷ​ണം, വാ​ഹ​ന മോ​ഷ​ണം, ബി​വ​റേ​ജു​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ളും പൊ​ളി​ച്ചു​ള്ള ക​ള​വ്, ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ പൊ​ളി​ച്ചു​ള്ള ക​ള​വ് എ​ന്നി​വ​യ​ട​ക്കം മു​പ്പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ച​ന്ദ​ന​ത്ത​ടി മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​ട്ട​പ്പാ​ടി​യി​ൽ വ​ച്ച് പി​ടി​ക്ക​പ്പെ​ട്ടു അ​ഞ്ചു​മാ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.
പി​ടി​യി​ലാ​യ മ​ട​വ​ന സി​ദ്ദി​ഖ് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി മാ​ല​മോ​ഷ​ണം, വാ​ഹ​ന​മോ​ഷ​ണം, വീ​ടു പൊ​ളി​ച്ചു​ള്ള ക​വ​ർ​ച്ച​യ​ട​ക്കം 40 കേ​സി​ലെ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന സം​ഭ​വ​ത്തി​ന് ഷൊ​ർ​ണൂ​രി​ൽ നി​ന്നു പി​ടി​ക്ക​പ്പെ​ട്ട് ര​ണ്ടു​മാ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചാ​ണ് ഇ​യാ​ൾ ക​ള​വു​ക​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​ല​പ്പു​റം ഇ​ൻ​സ്പെ​ക്ട​ർ പ്രേം​സ​ദ​ൻ, എ​സ്ഐ ബി​പി​ൻ പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ പി. ​സ​ഞ്ജീ​വ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ​ക്ക് പു​റ​മെ മ​ല​പ്പു​റം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​എ​സ്. ജ​യ​ൻ, രാ​ജേ​ഷ് ര​വി, അ​ജി​ത്ത്കു​മാ​ർ, സ​ഗേ​ഷ്, ഗി​രീ​ഷ്, പ്ര​ശോ​ഭ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.