പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യയാൾ അ​റ​സ്റ്റി​ൽ
Tuesday, March 2, 2021 11:52 PM IST
പാ​ണ്ടി​ക്കാ​ട്:​നാ​ൽ​പ​ത് പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത് പ​ന്ന​വു​മാ​യി മ​ഞ്ചേ​രി നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​വി​ടി​ക്കു​ന്ന മു​ഹ​മ്മ​ദി(56)​നെ​യാ​ണ് വെ​ള്ളു​വ​ങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​മൃ​ത​രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
നേ​ര​ത്തെ ക​ഞ്ചാ​വ് ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മു​ഹ​മ്മ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
രാ​വി​ലെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ല​ഹ​രി സ്കൂ​ട്ട​റി​ൽ എ​ത്തി​ച്ചു ന​ൽ​കി​യും നെ​കു​ന്നേ​ര​ങ്ങ​ളി​ൽ വെ​ള്ളു​വ​ങ്ങാ​ട് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ത​ന്‍റെ ക​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യു​മാ​ണ് ഇ​യാ​ൾ ഹാ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ല​ഹ​രി പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.