ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് :പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ജേ​താ​ക്ക​ൾ
Monday, March 1, 2021 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി​റോ​വേ​ഴ്സ് ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച മു​പ്പ​ത്തി​ഏ​ട്ടാ​മ​ത് ഡോ.​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ര​ണ്ടു വി​ക്ക​റ്റു​ക​ൾ​ക്ക് ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യി.
സ്കോ​ർ: ടോ​സ് നേ​ടി​യ ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 48 ഓ​വ​റി​ൽ 220 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ആ​ന​ന്ദ് ക്യ​ഷ്ണ​ൻ 76 റ​ണ്‍​സും റ​ബി​ൻ കൃ​ഷ്ണ 37 റ​ണ്‍​സും, ശ്രീ​ഹ​ർ​ഷ് വി.​നാ​യ​ർ 36 റ​ണ്‍​സും നേ​ടി. പ്ര​സി​ഡ​ന്‍റ്സ് ജൂ​നി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് വേ​ണ്ടി രാ​കേ​ഷ് കെ.​ജെ 44 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റും, വി​മ​ൽ​നാ​ഥ് 33 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റും നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ 48.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ണ്‍​സ് നേ​ടി.
കെ.​ജെ.​രാ​കേ​ഷ് പു​റ​ത്താ​കാ​തെ 90 റ​ണ്‍​സ് നേ​ടി. ജോ​ളീ റോ​വേ​ഴ്സി​ന് വേ​ണ്ടി ജു​ബി​ൻ എ​ൻ.​കെ 26 റ​ണ്‍​സ് വി​ട്ട്കൊ​ടു​ത്ത് ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്ക് ജോ​ളീ റോ​വേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ഉ​ണ്ണി, ഡോ.​എ​സ്.​രാ​മ​ദാ​സ്, ഡോ.​എ​സ് മോ​ഹ​ൻ​ദാ​സ്, കെ.​വാ​സു​ദേ​വ​ൻ, എം​ഡി​സി​എ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഹു​സൈ​ൻ എ​ന്നി​വ​ർ ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.
താ​ഴെ പ​റ​യു​ന്ന​വ​രെ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും അ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. മാ​ൻ ഓ​ഫ് ദി ​മാ​ച്ച്: കെ.​ജെ.​രാ​കേ​ഷ് (പ്ര​സി​ഡ​ന്‍റ്സ് ജൂ​നി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ), ബെ​സ്റ്റ് ഫീ​ൽ​ഡ​ർ: ശ്രീ​ഹ​ർ​ഷ് വി.​നാ​യ​ർ (ജോ​ളീ റോ​വേ​ഴ്സ്, പെ​രി​ന്ത​ൽ​മ​ണ്ണ), ബെ​സ്റ്റ് ബൌ​ള​ർ: വി​മ​ൽ നാ​ഥ് പി.​വി. (പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ), ബെ​സ്റ്റ് വി​ക്ക​റ്റ് കീ​പ്പ​ർ: അ​ല​ൻ ടോ​ണി (പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ), ബെ​സ്റ്റ് ഓ​ൾ റൌ​ണ്ട​ർ: രാ​കേ​ഷ് കെ.​ജെ.(​പ്ര​സി​ഡ​ന്‍റ്സ് ജൂ​നി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ), ബെ​സ്റ്റ് ബാ​റ്റ്സ്·ാ​ൻ: ആ​ന​ന്ദ് കൃ​ഷ്ണ​ൻ (ജോ​ളീ റോ​വേ​ഴ്സ്, പെ​രി​ന്ത​ൽ​മ​ണ്ണ), ടൂ​ർ​ണ​മെ​ന്‍റി​ലെ മോ​സ്റ്റ് പ്രോ​മി​സിം​ഗ് യ​ങ്സ്റ്റ​റാ​യി ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വി​ഘ്നേ​ഷ് പു​ത്തൂ​ർ, ജോ​ളീ റോ​വേ​ഴ്സി​ന്‍റെ 2020-21 മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റ​ബി​ൻ കൃ​ഷ്ണ​ക്കും പു​ര​സ്കാ​രം ന​ൽ​കി.