പൈ​തൃ​കോ​ത്സ​വം: സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Monday, March 1, 2021 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൈ​തൃ​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി നാ​ട​ൻ​പാ​ട്ട്, ച​ല​ച്ചി​ത്ര ഗാ​യി​ക ന​ഞ്ചി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ​ര​ന്പ​രാ​ഗ​ത, അ​നു​ഷ്ഠാ​ന ക​ല​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് പൈ​തൃ​കോ​ൽ​സ​വം ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ഞ്ചി​യ​മ്മ​യു​ടെ സാ​ന്നി​ധ്യം മാ​റ്റ് കൂ​ട്ടി. സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ലൂ​ടെ​യും നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യി​ലൂ​ടെ​യും ക​രു​വാ​ര​ക്കു​ണ്ടി​ലെ ആ​സ്വാ​ദ​ക​രെ ന​ഞ്ചി​യ​മ്മ ക​യ്യി​ലെ​ടു​ത്തു.
തു​ട​ർ​ന്ന് ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തി​നൊ​പ്പം ഈ​ണ​വും താ​ള​വും സ​മ​ന്വ​യി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു പാ​ടി​യും ന​ഞ്ചി​യ​മ്മ വേ​ദി കയ്യടക്കി. ക​രു​വാ​ര​ക്കു​ണ്ട് ജ​ന​ത ന​ൽ​കി​യ സ്നേ​ഹ​ത്തി​ന് മ​റു​പ​ടി​യാ​യി എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഇ​വി​ടേ​ക്കെ​ത്തു​മെ​ന്ന മ​റു​പ​ടി ന​ൽ​കി​യാ​ണ് അ​വ​ർ വേ​ദി വി​ട്ട​ത്.അ​നു​ഷ്ഠാ​ന ക​ല​ക​ളെ പു​തു ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് പൈ​തൃ​കോ​ൽ​സ​വം ന​ട​ന്ന​ത്.
ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച അ​പൂ​ർ​വ്വം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ക​രു​വാ​ര​ക്കു​ണ്ട് എ​ന്ന മ​ല​യോ​ര ഗ്രാ​മ​വും ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ഗു​രു​പൂ​ജ ന​ൽ​കി ആ​ദ​രി​ച്ച മ​ന​യി​ൽ അ​പ്പു​ക്കു​ട്ട​ൻ, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ഫോ​ക് ലോ​ർ ഫെ​ലോ​ഷി​പ് ജേ​താ​വ് അ​ബ്ദു​ള്ള ക​രു​വാ​ര​ക്കു​ണ്ട്, അ​വാ​ർ​ഡ് ജേ​താ​വ് ഒ.​എം.​ക​രു​വാ​ര​ക്കു​ണ്ട്, മ​ണി​നാ​ദം നാ​ട​ൻ​പാ​ട്ട് മ​ൽ​സ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല ജേ​താ​ക്ക​ളാ​യ ക​തി​ർ നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. വി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​കെ.​ജ​യിം​സ്, വി.​ച​ന്തു, ലാ​ലി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.