യൂ​ത്ത് വാ​ക്ക് ന​ട​ത്തി
Monday, March 1, 2021 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: വി​ക​സ​ന​വ​ഴി​യി​ൽ യു​വ​ജ​ന യാ​ത്ര എ​ന്ന പേ​രി​ൽ ഡി​വൈ​എ​ഫ്ഐ ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി യൂ​ത്ത് വാ​ക്ക് ന​ട​ത്തി. കേ​ര​ള മു​ത​ൽ പു​ന്ന​ക്കാ​ട് ചു​ങ്കം വ​രെ ന​ട​ന്ന കാ​ൽ​ന​ട ജാ​ഥ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഇ.​ലി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മു​ഴു​വ​ൻ മേ​ഖ​ല ക​മ്മി​റ്റി​ക​ളും യൂ​ത്ത് വാ​ക്ക് ന​ട​ത്തു​ന്ന​ത്. ക​രു​വാ​ക്കു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫ​ർ​ഹാ​ൻ കു​ട്ട​ത്തി ക്യാ​പ്റ്റ​നും, വി​പി​ൻ മാ​നേ​ജ​രു​മാ​യാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്.ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി സി.​അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഷി​ഹാ​ബ്, ജ​ലീ​ൽ, സ​ന​ൽ, അ​ന​ന്ദു പ​യ്യാ​ക്കോ​ട്, മ​ഠ​ത്തി​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.