സേവനം നിഷേധിക്കുന്നെന്ന് പരാതി; ജോയിന്‍റ് ആർ‌‌ടിഒയ്ക്ക് സ്ഥലം മാറ്റം
Saturday, February 27, 2021 11:52 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ ഉ​ച്ച​യ്ക്കു​ശേ​ഷം സ്ഥി​ര​മാ​യി അ​ട​ച്ചി​ട്ട് പൊ​തു​ജ​ന​ത്തി​ന് സേ​വ​നം നി​ഷേ​ധി​ക്കു​ന്ന​താ​യ പ​രാ​തി​യി​ല്‍ ജോ​യി​ന്‍റ് ആ​ര്‍ടി​ഒയ്ക്ക് ​സ്ഥ​ലം​മാ​റ്റം. ര​ണ്ട് വാ​തി​ലു​ക​ളു​ള്ള ഓ​ഫീ​സി​ന്‍റെ ഒ​രു​വാ​തി​ല്‍ കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചി​ട്ട​തി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം​മാ​റ്റ​മാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ ജോ​യ​ിന്‍റ് ആ​ര്‍​ടി​ഒ സി.​യു.മു​ജീ​ബി​നെ​യാ​ണ് മാ​ന​ന്ത​വാ​ടി സ​ബ് ആ​ര്‍​ടി ​ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ആ​ര്‍ടി ഓ​ഫീ​സി​ന് ര​ണ്ട് വാ​തി​ലു​ക​ളു​ണ്ട്. ഇ​തി​ലൊ​ന്ന് കൗ​ണ്ട​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഉ​ച്ച​യ്ക്ക് ശേ​ഷം ഈ ​വാ​തി​ലു​ക​ള്‍ അ​ട​ച്ചി​ടാ​റു​ണ്ട്. അ​തേ​സ​മ​യം മ​റു​ഭാ​ഗ​ത്തെ വാ​തി​ലി​ലൂ​ടെ ഓ​ഫീ​സി​ലും ഓ​ഫീ​സ​റു​ടെ മു​റി​യി​ലും ക​ട​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​വാ​റി​ല്ല. അ​തി​നാ​ല്‍​ ഒ​രു​വാ​തി​ല്‍ അ​ട​ച്ചി​ട്ട​തി​നാ​ല്‍ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നാ​ണ് വാ​ഹ​ന​വ​കു​പ്പി​ലെ ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. മാ​ന​ന്ത​വാ​ടി​യി​ലെ ജോ​യ​ിന്‍റ്് ആ​ര്‍​ടി​ഒ യെ ​പ​ക​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്കും മാ​റ്റി.

അ​നൗ​ദ്യോ​ഗി​ക ഏ​ജ​ന്‍റു​മാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​യെ​ക്കു​റി​ച്ച് വേ​ണ്ട​ത്ര അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന ഓ​ഫീ​സ​റാ​ണ് മു​ജീ​ബ്. ഓ​ഫീ​സ് കാ​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളി​ലും ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​രു​ന്നു. നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ ഓ​ഫീ​സ് മു​ന്നി​ലാ​യി​രു​ന്നു.

വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​റി​യി​പ്പു​ക​ളും മ​റ്റും പ​ങ്കു​വെ​ക്കു​ന്ന​തി​നും അ​ഭി​പ്രാ​യ ശേ​ഖ​ര​ണ​ത്തി​നും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ തു​ട​ങ്ങി​യ​തും ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ ശേ​ഷ​മാ​ണ്. പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ ജോ​യ​ിന്‍റ് ആ​ര്‍​ടി​ഒയു​ടെ വാ​ട്‌​സ്ആ​പ്പ് ന​മ്പ​റും പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.