ക​ളി​സ്ഥ​ല​ത്തും പു​ഴ​യി​ലും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി
Saturday, February 27, 2021 11:52 PM IST
പാ​ണ്ടി​ക്കാ​ട്:​പൊ​തു ക​ളി​സ്ഥ​ല​ത്തും പു​ഴ​യി​ലും സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. പാ​ണ്ടി​ക്കാ​ട് ഒ​ലി​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ക​ളി​സ്ഥ​ല​ത്തും, പു​ഴ​യി​ലു​മാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്.​ഞാ​യ​റാ​ഴ്ച്ച കോ​ച്ചിം​ഗ് ക്യാ​മ്പ് ന​ട​ക്കാ​നി​രു​ന്ന ക​ളി​സ്ഥ​ല​ത്താ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

ര​ണ്ടു ലോ​ഡി​ല​ധി​കം വ​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ലും, ക​ളി​സ്ഥ​ല​ത്തു​മാ​യി ത​ള്ളി​യി​ട്ടു​ള്ള​ത്.​ശ​നി​യാ​ഴ്ച രാ​വി​ലെ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളാ​ണ് മാ​ലി​ന്യ നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ലോ​റി​യി​ൽ നി​ന്നും പൈ​പ് വ​ഴി മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​യും ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച പ്ര​ദേ​ശ​ത്തെ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഫു​ട്ബാ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ളി​സ്ഥ​ല​മാ​ണി​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​മീ​പ​ത്തെ വ​യ​ലി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.