തെ​ര​ഞ്ഞെ​ടു​പ്പ:് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു
Saturday, February 27, 2021 11:52 PM IST
മലപ്പുറം:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വ​വു​മാ​യി ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ നി​യോ​ഗി​ച്ച നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ​ക​ല​ക്ട​റു​മാ​യ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

കു​റ്റ​മ​റ്റ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ജി​ല്ല​യി​ല്‍ ചെ​യ്യു​മെ​ന്ന് ജി​ല്ലാ​ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും ച​ട്ടം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും കള​ക്ട​ര്‍ അ​റി​യി​ച്ചു.