ഉ​പ​വാ​സ സ​മ​രം നാളെ
Saturday, February 27, 2021 11:51 PM IST
നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നാളെ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​വാ​സം രാ​വി​ലെ പ​ത്തി​ന് മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​വാ​സി ക്ഷേ​മ നി​ധി​യി​ല്‍ 60 വ​യ​സ്സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തു​ക, വ​ര്‍​ധി​പ്പി​ച്ച അം​ശാ​ദാ​യം പി​ന്‍​വ​ലി​ക്കു​ക, ഗ​ള്‍​ഫി​ലു​ള്ള​വ​ര്‍​ക്കും തി​രി​ച്ചെ​ത്തു​ന്ന​വ​ര്‍​ക്കും അം​ശാ​ദാ​യം 100 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തു​ക, തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പ് വ​രു​ത്തു​ക, പ്ര​വാ​സി വോ​ട്ട​വ​കാ​ശം ന​ട​പ്പി​ലാ​ക്കു​ക, പ്ര​വാ​സി​ക​ള്‍​ക്ക് ചെ​റു​കി​ട സം​ര​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സ സ​മ​രം. നി​ല​മ്പൂ​ര്‍ ബ​സ്്സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​നന്‍റ് പ​ട്ടി​ക്കാ​ട​ന്‍ ഷാ​ന​വാ​സ്, സി.​ടി. അ​ബ്ദു​ൾ അ​സീ​സ്, ബ​ഷീ​ര്‍ തെ​ക്കു​മ്പാ​ടി, എ .​പി. ഹ​സ​ന്‍, ശ​ശി​കു​മാ​ര്‍ നെ​ല്ലു​വാ​യി​ല്‍, സ​ലാം ആ​ല​ങ്ങ​ത്തി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.