നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ബ​ജ​റ്റ്; ​പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ വോ​ട്ട് ഒാണ്‍ അ​ക്കൗ​ണ്ട് പാ​സാ​ക്കി
Saturday, February 27, 2021 11:51 PM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തെ തു​ട​ര്‍​ന്ന് ച​ര്‍​ച്ച അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ന്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ജ​റ്റ് ച​ര്‍​ച്ച ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വയ്​ക്കു​ക​യു​മാ​യി​രു​ന്നു.

ഇന്നലെ രാ​വി​ലെ 11-ന് ​ചെ​യ​ര്‍​മാ​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ന് ശേ​ഷം ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ന്‍ വോ​ട്ട് ഒാ​ണ്‍ അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചു. അ​തി​നി​ടെ ബ​ജ​റ്റ് ച​ര്‍​ച്ച​യ്ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ പാ​ലൊ​ളി മെ​ഹ​ബൂ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ബ​ഹ​ളം വെ​ച്ചെ​ങ്കി​ലും വോ​ട്ട് ഒാ​ൺഅ​ക്കൗ​ണ്ട് പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് ചെ​യ​ര്‍​മാ​ന്‍ യോ​ഗ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ള്‍ യോ​ഗ​ഹാ​ള്‍ വി​ട്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ബ​ഹ​ളം തു​ട​ര്‍​ന്നു. ച​ര്‍​ച്ച ചെ​യ്യാ​തെ ബ​ജ​റ്റ് പാ​സാ​ക്കാ​നു​ള്ള ശ്ര​മം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും ബ​ജ​റ്റ് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഭ​ര​ണ പ​ക്ഷ​ത്തി​നാ​വി​ല്ല​ന്നും ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ച്ച് ഭ​ര​ണ​പ​ക്ഷം ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ബ​ജ​റ്റ് ച​ര്‍​ച്ച യോ​ഗ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​നം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കെ ബ​ജ​റ്റ് അ​വ​ത​ര​ണം നീ​ട്ടി കൊ​ണ്ടു​പോ​യ​ത് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം മു​ന്നി​ല്‍ ക​ണ്ട് മ​റ്റു ന​ഗ​ര​സ​ഭ​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും നേ​ര​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് പാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ അ​ധ്യ​ക്ഷ​നും ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യും അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​യ​രി​രു​ന്നു​വെ​ന്നും ഭ​ര​ണ സ്തം​ഭ​ന​ത്തി​നാ​ണ് ഇ​ത് വ​ഴി​വ​ച്ച​തെ​ന്നും പാ​ലൊ​ളി മെ​ഹ​ബൂ​ബ് കു​റ്റ​പ്പെ​ടു​ത്തി. ബിജെപി അം​ഗ എം.​കെ. വി​ജ​യ​നാ​രാ​യ​ണ​നും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി.