സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം
Saturday, February 27, 2021 11:51 PM IST
നി​ല​മ്പൂ​ര്‍: സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യ സ​ദ​സു​മാ​യി എ​സ്.​ടി.​യു. മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്റ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​സ്ടിയു നി​ല​മ്പൂ​രി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യ സ​ദ​സ് ന​ട​ത്തി. മു​സ്ലീം ലീ​ഗ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി.​എ​ച്ച.് ഇ​ഖ്ബാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ​തു.

എ​സ്ടിയു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള അ​മ​ര​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ടി.​യു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞാ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​കെ. ത​ങ്ങ​ള്‍, ടി.​പി. സി​ദ്ദി​ഖ്, കെ.​ടി. അ​ബ്ദു​ള്‍ മ​ജീ​ദ്, സു​ബൈ​ദ ത​ട്ടാ​ര​ശേ​രി, ഷെ​രീ​ഫ, വി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, റം​ല​ത്ത് പ​റ​മ്പ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.