പൂ​ക്കോ​ട്ടൂ​രി​ലെ ശി​ൽ​പ​ശാ​ല ജ​ന​കീ​യ​മാ​യി
Saturday, February 27, 2021 12:24 AM IST
മ​ല​പ്പു​റം: മ​ണ്ണും പ്ര​കൃ​തി​യും മ​നു​ഷ്യ വി​ഭ​വ​ങ്ങ​ളും നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സം​യോ​ജി​പ്പി​ച്ച് സു​സ്ഥി​ര വി​ക​സ​ന​ത്തി​നു​ള്ള ആ​ശ​യ സൃ​ഷ്ടി​ക്കു​ള്ള പ്രാ​രം​ഭം കു​റി​ച്ച് പൂ​ക്കോ​ട്ടൂ​രി​ൽ ന​ട​ന്ന വി​ക​സ​ന ശി​ൽ​പ​ശാ​ല ജ​ന​കീ​യ​മാ​യി. സു​സ്ഥി​ര വി​ക​സ​ന ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ലാ​ണ് വി​ക​സ​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​നം, വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ വി​നി​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ശ്ര​ദ്ധേ​യ​മാ​യി. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി അ​ത് നി​റ​വേ​റ്റാ​ൻ വാ​ർ​ഡ് ത​ലം മു​ത​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​ന്ന​തി​ലൂ​ടെ ഓ​രോ നാ​ടി​ന്േ‍​റ​യും സാ​ന്പ​ത്തി​ക വി​കാ​സ​വും വി​ക​സ​ന​വും സാ​ധ്യ​മാ​കു​മെ​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ച കി​ല ഫാ​ക്ക​ൽ​റ്റി വി.​കെ.​സു​രേ​ഷ് ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൃ​ത്യ​മാ​യ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ മി​ക​ച്ച ഭ​ര​ണ​കൂ​ട​വും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ണ്ടാ​കി​ല്ല. ചെ​ല​വ് കു​റ​ച്ച് വ​ര​വ് വ​ർ​ധി​പ്പി​ക്കാ​ൻ പ്രാ​ദേ​ശി​ക​മാ​യു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മെ സാ​ന്പ​ത്തി​ക​പ​രാ​ധീ​ന​ത​ക​ളി​ല്ലാ​തെ സു​സ്ഥി​ര​മാ​യ വി​ക​സ​ന​വും ക്ഷേ​മ​വും പ്രാ​വ​ർ​ത്തി​ക​മാ​കു​ക​യു​ള്ളൂ.
ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹ​രി​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും കൈ​കോ​ർ​ക്കേ​ണ്ട​തു​ണ്ട്. ഓ​രോ ആ​വ​ശ്യ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി നി​റ​വേ​റ്റാ​ൻ പ്ര​കൃ​തി​യെ ഹ​നി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ചെ​റു ജ​ന​കീ​യ യൂ​ണി​റ്റു​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ നി​ല​വി​ലു​ള്ള ജീ​വി​ത ചെ​ല​വ് പ​ര​മാ​വ​ധി കു​റ​ക്കാ​നാ​കും.
ഇ​തു​വ​ഴി നാ​ടി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച സാ​ധ്യ​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് വി.​കെ.​സു​രേ​ഷ്ബാ​ബു ഉ​ദാ​ഹ​ര​ണ സ​ഹി​തം വ്യ​ക്ത​മാ​ക്കി. വീ​ടു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യു​ള്ള ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ​രി​വ​ർ​ത്തി​പ്പി​ക്ക​ണം. പ്ര​കൃ​തി​യെ അ​റി​ഞ്ഞു​ള്ള പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ക​രു​ത​ലാ​യി ഓ​രോ പ്ര​ദേ​ശ​ങ്ങ​ളേ​യും പ​രി​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​മെ​ന്നും സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​പ്പ​ടി​യി​ലെ പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​രാ​ട്ട് അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​റ​ഷീ​ദ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം വി.​പി.​സു​മ​യ്യ ടീ​ച്ച​ർ, വി.​പി.​സ​ലിം മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ശ്ചാ​ത്ത​ലം, വി​ദ്യാ​ഭ്യാ​സം, സേ​വ​നം, ഉ​ത്പാ​ദ​നം, യു​വ​ജ​ന ക്ഷേ​മം, വ​നി​താ ക്ഷേ​മം, ശി​ശു വി​ക​സ​നം, പ​ട്ടി​ക​ജാ​തി ക്ഷേ​മം, ആ​രോ​ഗ്യം, കൃ​ഷി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ധ്യ​മാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ജ​ന​കീ​യ ച​ർ​ച്ച​യും തു​ട​ർ​ന്ന് ന​ട​ന്നു.