പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ൽ പു​ന​രാ​രം​ഭി​ച്ചു
Saturday, February 27, 2021 12:24 AM IST
മ​ഞ്ചേ​രി: അ​രീ​ക്കോ​ട് കു​നി​യി​ൽ കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൽ​ക​ലാം ആ​സാ​ദ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ 2012 ജൂ​ണ്‍ 10ന് ​കു​നി​യി​ൽ അ​ങ്ങാ​ടി​യി​ൽ വ​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ൽ പു​ന​രാ​രം​ഭി​ച്ചു.
21 പ്ര​തി​ക​ളി​ൽ 14 പേ​രെ ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞി​രു​ന്നു. പ്ര​തി​ക​ളി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്നു വി​ചാ​ര​ണ നി​ർ​ത്തി​വ​യ്ക്കു​ക ആ​യി​രു​ന്നു. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്നി​ൽ 15 മു​ത​ൽ 21 വ​രെ പ്ര​തി​ക​ളെ ഇ​ന്ന​ലെ മു​ത​ൽ ചോ​ദ്യം​ചെ​യ്യ​ൽ പു​ന​രാ​രം​ഭി​ച്ചു. ഏ​പ്രി​ൽ മു​ന്പാ​യി വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് കോ​ട​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കേ​സി​ൽ 274 സാ​ക്ഷി​ക​ളെ ഇ​തി​ന​കം വി​സ്ത​രി​ച്ചു.