നവീകരിച്ച എടക്കര-മരുത റോഡ് ഉദ്ഘാടനം ചെയ്തു
Saturday, February 27, 2021 12:24 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര-​പാ​ലേ​മാ​ട് -മ​രു​ത റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​രി​യം​തോ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. എ​ട​ക്ക​ര-​പാ​ലേ​മാ​ട് മ​രു​ത റോ​ഡി​ന്‍റെ ഒ​ന്ന്, ര​ണ്ട് റീ​ച്ചു​ക​ളാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​തി​മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് മൂ​ന്നാം റീ​ച്ച് മു​ണ്ട​പ്പൊ​ട്ടി മു​ത​ൽ മ​രു​ത മ​ഞ്ച​ക്കോ​ട് വ​രെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തേ​റൂ​ട്ടി​ൽ മ​രു​ത കെ​ട്ടു​ങ്ങ​ലി​ൽ ക​രി​യം​തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
3.20 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ക​രി​യം​തോ​ട് പാ​ല​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി​യും റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യും അ​നാഛാ​ദ​നം ചെ​യ്തു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പാ​ടി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​പ്ര സെ​യ്ത​ല​വി, സി.​കെ.​നാ​സ​ർ, എം.​ശി​ഹാ​ബ് കു​രി​ക്ക​ൾ, പി.​കെ.​അ​ബ്ദു​ൽ ക​രീം, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ കെ.​ടി.​വ​ർ​ഗീ​സ്, സി.​യു.​ഏ​ലി​യാ​സ്, മ​ച്ചി​ങ്ങ​ൽ കു​ഞ്ഞു, ഗോ​പ​ൻ മ​രു​ത, മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​വി​ന​യ് രാ​ജ്, പാ​ല​ക്കാ​ട് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​ഹ​രീ​ഷ്, അ​സി.​എ​ൻ​ജി​നീ​യ​ർ രാ​മ​കൃ​ഷ്ണ​ൻ പാ​ല​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.