‘പാ​സ്’ക്ല​ബ് ഓ​ഫീ​സ് ഉ​ദ്​ഘാ​ട​ന​വും ര​ക്ത​ദാ​ന​വും ന​ട​ത്തി
Saturday, February 27, 2021 12:22 AM IST
പാ​റ​ൽ: പാ​റ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ഓ​ഫീ​സ് ആ​ലി​പ്പ​റ​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബി​ന്‍റെ ഒൗ​ദ്യോ​ഗി​ക എം​ബ്ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ഫ്സ​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഉ​ദ്​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​റ​ൽ വീ​ട്ടി​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ൽ വെ​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ബ്ല​ഡ് ബാ​ങ്കും പാ​റ​ൽ ഫാ​മി​ലി ക്ലി​നി​ക്കു​മാ​യി ചേ​ർ​ന്നു ക്ല​ബ്ബ് ന​ട​ത്തി​യ ബ്ല​ഡ് ഡോ​ണെ​ഷ​ൻ ക്യാ​ന്പി​ൽ 44 പേ​ർ ര​ക്തം ദാ​നം ചെ​യ്തു.
ക​ഴി​ഞ്ഞ​മാ​സം നി​ര്യാ​ത​നാ​യ പാ​റ​ൽ പ്ര​ദേ​ശ​ത്തെ ക​ലാ​കാ​യി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കു​ന്ന​ത്ത് യൂ​സു​ഫ്ക്ക​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ന​ട​ന്ന മൗ​ന​പ്രാ​ർ​ത്ഥ​ന​യോ​ടെ ഉ​ദ്​ഘാ​ട​ന യോ​ഗം ആ​രം​ഭി​ച്ചു. ഉ​ദ്​ഘാ​ട​ന യോ​ഗ​ത്തി​ൽ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​സ് ക്ല​ബ്ബി​ന്‍റെ ജേ​ഴ്സി​യ​ണി​ഞ്ഞ പ​ഴ​യ​കാ​ല ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്ക് ഉ​പ​ഹാ​രം ന​ല്കി.
ക്ല​ബ്ബി​ന്‍റെ കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ന്ന പി​പി​എ​ൽ ഫു​ട്ബാ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ ഷെ​ഡ് ടീ​മി​നു​ള്ള ട്രോ​ഫി പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി ന​ല്കി. റ​ണ്ണേ​ഴ്സ് ആ​യ എ​ഫ്സി പാ​ങ്കാ​യി​ക്കു​ള്ള ട്രോ​ഫി കെ.​ടി.​അ​ഫ്സ​ലും ന​ല്കി. പി​പി​എ​ല്ലി​ലെ ബെ​സ്റ്റ് പ്ല​യേ​ഴ്സി​നു​ള്ള ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.
എം​ബ്ലം വ​ര​ച്ച ജ​യ​ദേ​വി​നു ഉ​പ​ഹാ​രം ന​ല്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സ​ജി​ത, സി.​എ​ച്ച്.​ഹ​മീ​ദ്, വി. ​കെ.​ഈ​സ, ര​വി​യേ​ട്ട​ൻ, ടി.​കെ.​സ​ദ​ഖ​ത്തു​ള്ള, കെ.​കെ.​അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്ല​ബ്ബ് സെ​ക്ര​ട്ട​റി സി.​പി.​ന​ജ്മു​ദ്ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​പി.​റാ​ഷി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.