ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Saturday, February 27, 2021 12:22 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ ഗ​വ.​ഹൈ​സ്കൂ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ’കി​ഫ്ബി’ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​ര​വീ​ന്ദ്ര​നാ​ഥ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​ധി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​ത​വും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ​ര​മേ​ശ്വ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പതാക ദിനം ആചരിച്ചു

എടക്കര: മാനവിക ഐക്യത്തിനായി മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്‍റ് സാദിക്കലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശയാത്രയുടെ ഭാഗമായി കെട്ടുങ്ങൽ യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പതാക ദിനം ആചരിച്ചു.
വാർഡ് മെന്പർ നാസർ ചക്കാലക്കുന്നൻ ഉദ്ഘാടനം ചെയ്തു. കരിം മാസ്റ്റർ മുഖ്യ സന്ദേശം നൽകി. ജാഫർ മോയിക്കൽ, സക്കീർ സി.കെ.ശരീഫ് പട്ടാക്കൽ, ടി.ഹമീദ്, മുഹമ്മദ്, ടി.സിറാജ്, ടി.അസ്കർ, സി.വി.ഇർഫാൻ, അഫ്സൽ റഹ്മാൻ, കെ.പി.മുസഫർ, റാഫി എന്നിവർ സംസാരിച്ചു.