മ​ഞ്ചേ​രി​യി​ൽ ഭി​ന്ന​ശേ​ഷി ശി​ശു​ക്ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സാ കേ​ന്ദ്രം
Friday, February 26, 2021 12:15 AM IST
മ​ഞ്ചേ​രി: ഇ​ലു ഫൗ​ണ്ട​ഷ​ൻ കോ​ഴി​ക്കോ​ട് ഇ​ഖ്റ​അ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് മ​ഞ്ചേ​രി​യി​ൽ ഭി​ന്ന​ശേ​ഷി ശി​ശു​ക്ക​ൾ​ക്കാ​യി സൗ​ജ​ന്യ ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കു​ന്നു. മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല എം​എ​ൽ​എ റോ​ഡി​ൽ ഹി​ൽ​ടോ​പ്പി​ലാ​ണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ഫി​സി​യോ തെ​റാ​പ്പി, സൈ​ക്കോ​ള​ജി, ഒ​ക്യൂ​പേ​ഷ​ണ​ൽ, സ്പെ​ഷ്യ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ, സ്പീ​ച്ച് തെ​റാ​പ്പി എ​ന്നി​ങ്ങ​നെ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​കി​ത്സ.

നി​ല​വി​ൽ അ​ഞ്ചു​വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ർ​ച്ച് അ​ഞ്ചി​ന് മു​ന്പാ​യി 9169906906, 9778190221 എ​ന്നീ ന​ന്പ​രു​ക​ളി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം.

ഭി​ന്ന​ശേ​ഷി​യോ​ടെ ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർധി​ച്ചു വ​രി​ക​യാ​ണ്. നി​ല​വി​ൽ ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​വും മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ള​വും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ണ്ട്. മി​ക്ക വൈ​ക​ല്യ​ങ്ങ​ളും നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കി​യാ​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഡോ. ​കെ.​പി. റ​ഫീ​ഖ് അ​ലി, സെ​ക്ര​ട്ട​റി നാ​സ​ർ ഹാ​പ്പി​ന​ഗ​ർ, ഓ​വു​ങ്ങ​ൽ അ​ബ്ദു​ൽ വ​ഹാ​ബ് ട്രീ​ജി, ശി​ശു രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ഷി​ബു കി​ഴ​ക്കാ​ത്ര, മു​ൻ ന​ഗ​ര​സ​ഭാ ഉ​പാ​ദ്ധ്യ​ക്ഷ​ൻ, ഹ​മീ​ദ് കൊ​ട​വ​ണ്ടി, കോ​ർ​മ്മ​ത്ത് ഷൗ​ക്ക​ത്ത്, വി ​എം നി​ഷാ​ദ​ലി, കി​ണ​റ്റി​ങ്ങ​ൽ മു​ഷ്താ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.