കു​ഴ​ൽ​പ്പ​ണ​ം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, February 26, 2021 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റി​ലു​ണ്ടാ​ക്കി​യ ര​ഹ​സ്യ​അ​റ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 35 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും മ​ണ്ണാ​ർ​ക്കാ​ട്ടും താ​മ​സ​ക്കാ​രും മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സോ ജ്ഞാ​ന​ദേ​വ്(47), പെ​രു​ന്പ​ടാ​രി അ​മോ​ൽ(37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഹൗ​സി​ങ് കോ​ള​നി റോ​ഡി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ​ ശ​ശി, ജൂ​നി​യ​ർ എ​സ്ഐ പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വോ​ക്സ് വാ​ഗ​ണ്‍ കാ​റി​ന്‍റെ ര​ഹ​സ്യ​അ​റ​യി​ൽ നി​ന്ന് പ​ണ​വും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും സ​ഹി​ത​മാ​ണ് ഇ​വ​രെ പി​ടി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ൾ കെ​ട്ടു​ക​ളാ​ക്കി​യാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഗി​യ​ർ ലി​വ​റി​നോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​കം അ​റ​യു​ണ്ടാ​ക്കി അ​തി​ന് പൂ​ട്ടാ​വു​ന്ന ചെ​റി​യ വാ​തി​ലു​മു​ണ്ടാ​യി​രു​ന്നു. മു​ക​ളി​ൽ ച​വി​ട്ടി​യി​ട്ട് മ​റ​ച്ച​തി​നാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​ർ​ക്കും തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു.

കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന പ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. അ​ന്ത​ർ​സം​സ്ഥാ​ന പ​ണ​മി​ട​പാ​ട് സം​ഘ​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.