റീ-​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി: താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി
Friday, February 26, 2021 12:15 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ താ​റാ​വു കു​ഞ്ഞു​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. 2018, 19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ റീ-​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി മു​ഖേ​ന​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി 10 വീ​തം താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി​യ​ത്. നേ​ര​ത്തേ ഈ ​പ​ദ്ധ​തി മു​ഖേ​ന 100 ൽ ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കോ​ഴി വി​ത​ര​ണം ചെ​യ്തി​രു​ന്നു.

നി​ല​ന്പൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ എം.​ടി.​അ​ഷ്റ​ഫ്, സാ​ലി ബി​ജു, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.